We asked poet Smitha Sehgal to provide translation for her beautiful poem “Mahalaya” from Issue 5. Read in both Malayalam and English below and listen to Sehgal’s audio recording of each!
മഹാലയ
യാത്രകളുടെ ഒരു സ്വപ്നത്തിൽ, നാം ഇത്താക്കയിൽ നിന്നും മടങ്ങുന്ന ഒരു പായ് ക്കപ്പലിൽ ഒതുങ്ങിയിരിക്കവേ എൻ്റെ മുഖം അദൃശ്യമാണ്. വലതു കൈപ്പത്തിയിലെ വ്യതിരിക്തമായ പാടുകൾ മാത്രമാണ് തിരിച്ചറിയലിൻ്റെ ഏക ലക്ഷണം. നദീമുഖം ഇരുണ്ട സമുദ്രത്തിലേക്ക് വിടരുന്നു. സാന്ദ്രമായ ആകാശച്ചുഴികളിൽ തീവ്ര വർണ്ണങ്ങൾ പടരവെ ആഴിപ്പരപ്പിൽ തീയാളുന്നു. കത്തിയടങ്ങുന്ന പായ്ക്കപ്പൽ. നിങ്ങൾ അറിയുക -ഞാനെന്നും അതിജീവിക്കുന്നു.
ദേവദാരുവിൻ്റെ വഴികളിലെ നിത്യ യാത്രയിൽ ഞാൻ തനിച്ചാണ്. ഭൂമിയുടെ പച്ച സാന്ത്വനത്തിൽ നീലച്ചുമരുകൾ വിരിയുന്ന ഒരു പാഠ ശാല. വഴികൾ ഞാൻ മറന്നു പോയിരിക്കുന്നു. വാർധക്യത്തിൻ്റെ പൂക്കൾ വിരിയുന്ന നരച്ച ചേല ചുറ്റി കാത്തു നിൽക്കുന്ന അമ്മ, വരുമെന്ന് എന്തേ പറഞ്ഞില്ല.
ഞാൻ കൂടണഞ്ഞിരിക്കുന്നു.
കാലത്തിൻ്റെ അംശങ്ങളിൽ മഹാലയയുടെ തുടക്കം. ഭൂമിയിലേക്ക് ദുർഗ്ഗയുടെ പ്രയാണം ആരംഭിക്കുന്നു. ആകാശം ഇലകളിൽ മഴയുടെ ഓളം വിരിയുന്ന മൂന്നു ദിവസങ്ങൾ . സൂര്യൻ ഒളിവിൽ പോയിരിക്കുന്നു . മഴയിൽ നനഞ്ഞു വിറയ്ക്കുന്ന അമ്മയുടെ സ്വരം. തൊലിയുരിഞ്ഞ മൽസ്യത്തിൻ്റെയും പൊളിച്ചു നികത്താൻ കാക്കുന്ന ആൾ ദൈവത്തിൻ്റെയും യാത്രകളിലേക്ക് നാം ഒഴുകിപ്പോകവേ ചായപ്പാത്രം ചൂളമടിക്കുന്നു.
തകർത്തു കളഞ്ഞ ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്.
വിചിത്രമായ ഒരു സ്വപ്നത്തിൽ, കവിത ഗണിതമായി മാറുന്നു.
Click here to listen to poem in Malayalam.
MAHALAYA
In a dream of journeys, we sit huddled in a boat returning from Ithaca. I cannot see my face. The distinct freckle on my right palm is the only sign of reckoning. We enter the mouth of the river opening to the dark ocean. Before us sky grows thick, lighting up swirls of fierce orange. Elsewhere it is cobalt. A row boat on fire in the sea. Ash trail of smoke suffuses the air. I want you to know. I am a survivor.
On a road winding uphill, I bicycle along, alone on the eternal journey. Cedar forest. Green holds out the solace of Earth. At the clearing grows a blue-bricked school. Whom do I ask about the way to my street? You wait before a dispensary, frail, old, flowers on your sari. In that tender voice, you ask why I hadn’t let you know I am coming.
I know I am home.
In fragments of time, I realize it is Mahalaya. Goddess has commenced her descent to Earth.
Ten minutes past seven, the sky grows cloudy. Leaves are green, washed by undulating rain over the last three days. Sun goes into hiding. I feel an imminent need to speak to you. I hear your voice through the crackling line. A voice drenched in rain, shivering. We drift into journeys of mundane days- of skinning a fresh fish and a temple they are proposing to demolish.
To build and demolish in acts of preserving and destroying. Tea kettle whistles on the stove.
I have too many demolished memories.
In a strange dream, poetry becomes mathematics.
Click here to listen to poem in English.
Smitha Sehgal
Smitha Sehgal is a lawyer-poet. She writes poetry in two languages: English and Malayalam. Her poems, fiction, and book reviews have been featured in contemporary literary publications such as Reading Hour, Brown Critique, Kritya, Muse India, The Wagon Magazine, Usawa Literary Review, Parcham, Madras Courier, Water Video Mag, Poetica Review UK, Arkana (upcoming), EKL Review, The Criterion, Kalakaumudi, Samakalika Malayalam, Kalapoorna, ShadowKraft, Da Cheung (Korean Literary Journal) and anthologies including 40 Under 40: An Anthology of Post-Globalisation Poetry and Witness: The Red River Book of Poetry of Dissent.